Recent-Post

തെക്കൻ കേരളത്തിൽ കനത്തമഴ; മലവെള്ളപ്പാച്ചിലിൽപെട്ട് ഒരാൾ മരിച്ചു; അഞ്ച് പേരെ കാണാതായി

മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു
അച്ചൻകോവിൽ: അച്ചൻകോവിൽ കുംഭവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് പേരെ കാണാതായി. ഒരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് മധുരൈ സ്വദേശിയായ കുമാരനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഈറോഡ് സ്വദേശയായ കിഷോറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അച്ചൻകോവിലാറിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് വിലക്കി വനംവകുപ്പ് ഉത്തരവിറക്കി.

പത്തനംതിട്ടയിൽ റാന്നി, സീതത്തോട്, ഗവി, ചിറ്റാർ, മേഖലകളിൽ രണ്ട് മണിക്കൂറിലേറെയായി മഴ തുടരുകയാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുരുമ്പമൂഴി, നാറാണംതോട് ക്രോസ്വേകൾ മുങ്ങി. കൊല്ലമുളയിൽ രണ്ട് യുവാക്കൾ ഒഴിക്കിൽപ്പെടുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇടക്കി മൂലമറ്റത്ത് ഉരുൾപൊട്ടൽ എന്ന് സംശയം. സംസ്ഥാനത്ത് മിന്നൽ പ്രളയം സാധ്യത ഉൾപ്പെടെ കനത്ത മഴ പ്രവചിച്ച കേന്ദ്ര കാലവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
 


 
  


    
    

    




 
  


    
    

    




Post a Comment

0 Comments