Recent-Post

സിസിടിവി ക്യാമറ മോഷ്ടിച്ച പ്രതി നെടുമങ്ങാട് പോലീസിന്റെ പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: സിസിടിവി ക്യാമറ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ആര്യനാട് പള്ളിവേട്ട കഴക്കുന്ന് വെട്ടയിൽ വീട്ടിൽ സലിം (58)നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28ന് കുളവിക്കോണത്തുള്ള ബ്രാൻഡ് ഹൗസ് മെൻസ് വെയറിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി മോഷ്ടിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിൽ ഇയാൾ നിരവധി കേസുകളിലെ പ്രതിയാണ്.


നെടുമങ്ങാട് പോലിസ് ഇൻസ്‌പെക്ടർ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽ, സിപിഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments