വർക്കലയിൽ മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായിരുന്ന ടിഎ മജീദിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച ബാനർ ജാഥ സംസ്ഥാന എക്സി അംഗം എൻ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി അംഗം സി ദിവാകരൻ ബാനർ ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന ജാഥാ ക്യാപ്ടനും ഇന്ദിര രവീന്ദ്രൻ വൈസ് ക്യാപ്ടനും പിഎസ് ഷൗക്കത്ത് ഡയറക്ടറുമായിരുന്നു.
നെടുമങ്ങാട് താലൂക്കിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.എം സുല്‍ത്താന്റെ ഇരിഞ്ചയം സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊടിമര ജാഥ സംസ്ഥാന കൗൺസിൽ അംഗം വിപി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ജാഥാ ക്യാപ്ടനായിരുന്നു. പാലോട് മണ്ഡലം സെക്രട്ടറി ഡിഎ രജിത് ലാൽ വൈസ് ക്യാപ്ടനും വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എഎം റൈസ് ഡയറക്ടറുമായി.
കുടപ്പനക്കുന്നിലെ ജയപ്രകാശ് സ്മൃതി മണ്ഡപത്തിൽ ദീപശിഖാ ജാഥ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം അരുൺ കെഎസ് ഏറ്റുവാങ്ങി. എ ഐ വൈ എഫ് ജില്ലാ സെകട്ടറി ആർഎസ് ജയൻ ക്യാപ്ടനും ശരൺ ശശാങ്കൻ വൈസ് ക്യാപ്ടനും പികെ രാജു ഡയറക്ടറുമായിരുന്നു. പിന്നിട്ട വഴികളിലെല്ലാം ആവേശത്തിന്റെ അലകളുയർത്തിയാണ് ജാഥകൾ നെടുമങ്ങാട് പഴകുറ്റിയിൽ സംഗമിച്ചത്. പതാക ഉയര്‍ത്തലിനു ശേഷം പിഎം സുല്‍ത്താന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 10 മണിക്ക് എം സുജനപ്രിയന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 24ന് രാവിലെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ജില്ലയിലെ 24,000 ലധികം വരുന്ന പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 17 മണ്ഡലങ്ങളില്‍ നിന്നായി 365 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദീര്‍ഘമായ ഒരിടവേളയ്ക്കു ശേഷം നെടുമങ്ങാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം സംഘടനാ കെട്ടുറപ്പിന്റെയും വളർച്ചയുടെയും നേർക്കാഴ്ചയ്ക്കാണ് വേദിയായിരിക്കുന്നത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.