Recent-Post

ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് 
കോഴിക്കോട്: കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തമ്മിൽ മാഹി ദേശീയപാതയിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു.


ഗോപാലപേട്ട വളവിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെയും കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന ബസ് അപകടത്തിൽപ്പെട്ടിരുന്നു. കണ്ണോത്തുംചാലിൽ വെച്ച് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴുപേർക്ക് നിസാര പരുക്കുണ്ട്.

മഴയുള്ള സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.

Post a Comment

0 Comments