Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥൻ അറസ്റ്റിൽ



തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥൻ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും സ്ഥലവും രേഖാമൂലം ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ചെയ്തതായി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കേസിൽ ചോദ്യം ചെയ്യലിനായി കെ എസ് ശബരിനാഥ് വലിയതുറ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഹാജരായിരുന്നു. ഇവിടെ വെച്ചാണ് അറസ്റ്റ് എന്നാണ് സൂചന. വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്ന് ശബരിനാഥ് വിമര്‍ശിച്ചു. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് ചോദ്യം ചെയ്യലിന് മുന്നോടിയായി പറഞ്ഞു.


 
  


    
    

    




Post a Comment

0 Comments