
2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 9.50 കോടി ചെലവഴിച്ചാണ് നെടുമങ്ങാട് നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാപരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധ ജലമെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭയുടെ നിലവിലെ കുടിവെള്ള പദ്ധതിയെ നവീകരിച്ചുകൊണ്ടാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുക. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കളത്തറ , ശീമമുള , ഉഴപ്പാക്കോണം പമ്പ്ഹൗസുകളിൽ സ്ഥാപിച്ചിരിക്കുന്ന പഴയ പമ്പുകൾ മാറ്റിസ്ഥാപിക്കുകയും വൈദ്യുതി വിതരണ സംവിധാനങ്ങൾ വിപുലീകരിക്കുകയും ചെയ്യും.
പേരുമല ജല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും നവീകരണവും നടത്തും. നഗരസഭ പ്രദേശത്തെ കാലഹരണപ്പെട്ട പൈപ്പുകൾ മുഴുവനും മാറ്റി പുതിയവ സ്ഥാപിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പൂവത്തൂർ, പേരയത്തുകോണം, പരിയാരം, കല്ലുവരമ്പ്, ഇരിഞ്ചയം, ചിറയാണി, പൂങ്കുംമൂട് തുടങ്ങിയ പ്രദേശങ്ങളിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാകും.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. അമ്പലമുക്കിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കൾക്ക് പുതുക്കിയ എ എ വൈ കാർഡ് ചടങ്ങിൽ മന്ത്രി കൈമാറി. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, നഗരസഭ കൗൺസിലർമാർ, നഗരസഭ - ജല അതോറിറ്റി ഉദ്യോഗസ്ഥർ, സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.