
പാർട്ടി കെട്ടിപ്പടുക്കാൻ നെടുമങ്ങാടിന്റെ ഹരിത ഭൂമിയിൽ സ്വന്തം ജീവരക്തം വീഴ്ത്തിയ പിഎം സുൽത്താന്റെ ധീര സ്മരണകൾ ഇരമ്പുന്ന നെടുമങ്ങാട് മഞ്ചയിലെ സുൽത്താൻ സ്മാരകമാണ് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ്. ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ സ്മാരകത്തിൽ "ജീവധാര" രക്തദാന ക്യാമ്പ് " എഐവൈഎഫ് സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂറിലേറെ യുവതി - യുവാക്കൾ രക്തം നൽകി ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരടക്കം ക്യാമ്പിനു നേതൃത്വം നൽകാനെത്തി. രക്തദാന ക്യാമ്പിൽ എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് എജി അനുജ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശരത് സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ആർക്കും എസ് വിജയൻ , പ്രസിഡന്റ് ആദർശ് കൃഷ്ണ, സിപിഐ ജില്ലാ കൗൺസിൽ അംഗം വിബി ജയകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പികെ സാം,,, നെടുമങ്ങാട് ബ്ളോക്ക് പഞ്ചയത്ത വൈസ്.പ്രസിഡന്റും എഐവൈഎഫ് മന്ധലം ജോ സെ രൂട്ടറിയുമായ പി വൈശാഖ്,ജില്ലാ കമ്മിറ്റി അംഗം നെടുമങ്ങാട് എസ് ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രരചന - പെയിന്റിങ് മത്സരം നെട്ടുമങ്ങാട് നഗരസഭയിലെ വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിൽ പ്രെഫ: വിശ്വമംഗലം വി സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിപി ഉണ്ണികൃഷ്ണൻ , അരുൺ കെ എസ്, ജില്ലാ എക്സി അംഗം പി എസ് ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവർ പങ്കെടുത്തു. നഴ്സറി, എൽപി, യുപി, എച്ച്എസ് , എച്ച്എസ്എസ് വിഭാഗങ്ങളായാണ് മത്സരം ഒരുക്കിയത്.
നെടുമങ്ങാടിന്റെ പൈതൃക സ്മാരകങ്ങളും ചരിത്രം കുറിച്ച തൊഴിൽ സമരങ്ങളും പെയിന്റിങ്ങ് മത്സരത്തിൽ മാറ്റുരച്ചു. പ്രതിഭകളുടെ മിന്നലാട്ടം കൊണ്ട് സമ്പന്നമായിരുന്നു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരം.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.