എറണാകുളം: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക് 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത് . ചൊവ്വാഴ്‌ച എണ്ണവില 10.73 ഡോളർ (ഏകദേശം 850.93 രൂപ) ഇടിഞ്ഞപ്പോഴാണ് ഈ വിചിത്ര നടപടി. എറണാകുളം 1010 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന് 1060 രൂപയായി. തിരുവനന്തപുരം–- 1062, കോഴിക്കോട്ട്–- 1061.5.
രണ്ടുമാസത്തിനുള്ളിൽ മൂന്നു തവണയായി ഗാർഹിക സിലിണ്ടറിന് 103.5 രൂപയും അഞ്ചുകിലോയ്‌ക്ക് 37.5 രൂപയുമാണ് കൂട്ടിയത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയർത്തുന്നത് തടയാൻ റിസർവ് ബാങ്ക് കൂടുതൽ പലിശവർധന ആലോചിക്കുന്നതിനിടെയാണ് ഈ കൊള്ള. പാചകവാതക സബ്സിഡി നേരത്തേ നിർത്തിയിരുന്നു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.