Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു: 861 പേർക്ക് രോഗം, 4 മരണം

തലസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു: 861 പേർക്ക് രോഗം, 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടി. ഇന്ന് 3,904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍ 70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാല് പേരും കോഴിക്കോടും പാലക്കാടും മൂന്ന് പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒരോ മരണം വീതവുമാണ് സ്ഥിരീകരിച്ചത്.



 
  


    
    

    




Post a Comment

0 Comments