വിതുര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനപ്പാറ മണ്ഡലത്തിന് കീഴിലെ വാർഡ് സമ്മേളനങ്ങൾക്ക് തുടക്കമായി. ആദ്യ വാർഡ് സമ്മേളനം ആനപ്പാറ വാർഡിൽ നടന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ആനപ്പാറ വാർഡ് പ്രസിഡന്റ് സി.ധർമ്മരാജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗം എസ്.കുമാരപിള്ള, ആനപ്പാറ രവി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ, ബ്ലോക്ക് സെക്രട്ടറിമാരായ എസ്.ഉദയകുമാർ, ഒ.ശകുന്തള, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബി.അംബിക, റ്റി.സുനിൽകുമാർ, എൻ.മണികണ്ഠൻ, അജീഷ്നാഥ്, തുളസി അമ്മാൾ, റ്റി.മധു, ബി. ആർ.സുനിൽകുമാർ, സോമചന്ദ്രൻ, ആനപ്പാറ റഷീദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധിൻ, ബൂത്ത് പ്രസിഡന്റ് ഉണ്ണി ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക സംഘടന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാർഡ് സമ്മേളനങ്ങൾ നടത്തുന്നതെന്നും ഇവ പൂർത്തിയായാലുടൻ പാർട്ടിയുടെ പുതിയ സംവിധാനമായ യൂണിറ്റ് കമ്മിറ്റി രൂപീകരണം ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ അറിയിച്ചു.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.