Recent-Post

കൊടിമരം നശിപ്പിച്ചു; വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധം

കൊടിമരം നശിപ്പിച്ചു; വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധം
വിതുര: ഏ.കെ.ജി.സെന്റർ ആക്രമത്തിന്റെ പേരിൽ വിതുരയിൽ സിപിഎം നടത്തിയ പ്രകടനത്തിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ വിതുരയിൽ പ്രതിഷേധ പ്രകടനം നടത്തി. ചന്തമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കലുങ്ക് ജംഗ്ഷനിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കലുങ്ക് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെയും ഹെഡ് ലോഡ് യൂണിയൻ ഐ.എൻ.റ്റി.യു.സി യുടെയും കൊടിമരമാണ് സിപിഎംകാർ നശിപ്പിച്ച. പ്രകടനമായി എത്തിയ കോൺഗ്രസ്‌ പ്രവർത്തകർ കൊടിയുയർത്തി.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു ആനപ്പാറ, ജി.ഡി.ഷിബുരാജ്, എൻ. എസ്.ഹാഷിം, മണ്ണറ വിജയൻ, ബി.എൽ. മോഹനൻ, വിതുര തുളസി, ഒ.ശകുന്തള, എൻ.മണികണ്ഠൻ, മേമല അൻസർ, ചെറ്റച്ചൽ സുനിൽ, അനീഷ് കരിപ്പാലം, ജയപ്രകാശ്, പ്രേം ഗോപകുമാർ, മുഹമ്മദ്‌, സുധിൻ വിതുര, ജെയിൻ പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.


 
  


    
    

    




Post a Comment

0 Comments