Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തിരുവനന്തപുരം നഗരസഭയിലെ എസ് സി ഫണ്ട് തട്ടിപ്പ്; ബിജെപി പട്ടിക ജാതി മോർച്ച

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ എസ് സി ഫണ്ട് തട്ടിപ്പ് കെട്ടിട നമ്പർ അഴിമതി, സമാഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തിരുവനന്തപുരം നഗരസഭ വരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറയുടെ അധ്യക്ഷതയിൽ ബിജെപി ജില്ലാ ഉപാധ്യക്ഷനും കൗൺസിലറുമായ തിരുമല അനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.

മോർച്ച സംസ്ഥാന സമിതി അംഗം രമേശ് കൊച്ചുമുറി ജില്ലാ ഉപാധ്യക്ഷൻ പാറയിൽ മോഹനൻ, വർക്കല ശ്രീനി, ജനറൽ സെക്രട്ടറി തമലം മഹേഷ്, സെക്രട്ടറിമാരായ നിശാന്ത് വഴയില, വക്കം സുനിൽ, മഹേഷ് കുര്യാത്തി, ബിജെപി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബിനു കുറക്കോട്, മോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അജിത്ത് വട്ടപ്പാറ തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.

 
  


    
    

    




Post a Comment

0 Comments