കള്ളനോട്ടടിച്ച് വിതരണം ചെയ്ത ഓട്ടോ ഡ്രൈവർ പിടിയിൽ.
തൃശൂർ: കള്ളനോട്ടടിച്ച് വിതരണം ചെയ്ത ഓട്ടോ ഡ്രൈവർ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് ആണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയിൽ ഒരു വൃദ്ധ കയറിയിരുന്നു. ഇവർ നൽകിയ അഞ്ഞൂൻ രൂപയ്ക്ക് ചില്ലറയായി രണ്ട് 200 രൂപ നോട്ടുകളും ഒരു നൂറു രൂപ നോട്ടും ഇയാൾ കൈമാറി. ഈ തുക സാധനങ്ങൾ വാങ്ങാൻ വൃദ്ധ കടയിൽ കൊടുത്തപ്പോഴാണ് കള്ളനോട്ടാണെന്ന് അറിഞ്ഞ ഇതേ തുടർന്ന് നോട്ടുകൾ കത്തിച്ചു.
വിവരമറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വെസ്റ്റ് പൊലീസിന് ലഭിച്ച നിർദേശ പ്രകാരമാണ്. അന്വേഷണം തുടങ്ങിയത്. അയ്യന്തോൾ, ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോർജിനെ പൊലീസ് പരിശോധിച്ചു. ഇയാളിൽ നിന്ന് കളളനോട്ട് പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി. നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും ഒരു ഭാഗം പ്രിന്റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു.
പ്രായമായവരെയും മദ്യപൻമാരെയും അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയും ആണ് ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവർ പരാതി കൊടുക്കാത്തത് ഇയാൾക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെട്ടാതിരുന്നത്. വെസ്റ്റ് സി.ഐ പാർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.സി ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ആന്റണി, സിറിൽ എന്നിവർ ചേർന്നാണ് ജോർജിനെ പിടികൂടിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.