Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്

ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. കിളിമാനുരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയെയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന കിളിമാനൂര്‍ പാപ്പാല സ്വദേശി അമലിനാണ്(23) പരിക്കേറ്റത്. അപകടത്തെ തുടർന്ന് ആംബുലന്‍സിലുണ്ടായിരുന്നവരെ മറ്റൊരു ആംബുലന്‍സില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിട്ടു.


 
  


    
    

    




Post a Comment

0 Comments