നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ഷൈജു എന്ന് വിളിക്കുന്ന വിനോദ് (37)നെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ അമ്മയെ ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. നെടുമങ്ങാട് സ്റ്റേഷനിൽ പ്രതിക്കെതിരെ പതിനൊന്നു കേസുകൾ നിലവിലുണ്ട്. കൂടാതെ സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിലെ പേരുകാരനുമാണെന്ന് പോലീസ് അറിയിച്ചു.

പോലീസ് ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ സൂര്യ,ബാസിൽ, റോജോമോൻ എ. എസ്. ഐ സൈനികുമാരി സി. പി. ഓ മാരായ സൈജു, വിശാക്, ശരത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.