വിതുര: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആനപ്പാറ വാർഡിൽ ജനകീയ ശുചീകരണ യജ്ഞം നടത്തി. വർഷങ്ങളായി മാലിന്യം നിറഞ്ഞ് കിടക്കുന്ന പൊന്നമ്പിക്കോണം തോട് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട ശുചീകരണം നടത്തി. വാമനപുരം നദിയിൽ പതിക്കുന്ന ഈ തോട്ടിൽ സ്ഥിരമായി മാലിന്യ നിക്ഷേപം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശുചീകരണത്തിന് ശേഷം ആനപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളിലും പരിസരത്തെ വീടുകളിലും ബോധവൽക്കരണ പ്രവർത്തനവും നടത്തി.

ജനകീയ ശുചീകരണ യജ്ഞം ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ബി. അംബിക, സെക്രട്ടറി രഞ്ചന, എ.ഡി.എസ് അംഗങ്ങളായ മിനി. പി. എസ്, ഗ്രേസമ്മ സാമുവൽ, ഹരിത കർമ്മ സേന അംഗം സുനിത കുമാരി, തൊഴിലുറപ്പ് മേറ്റുമാരായ ബിന്ദു. എസ്. ആർ, ലളിത, ഷീജ, തുടങ്ങിയവർ സംബന്ധിച്ചു. തൊഴിലുറപ്പ് പദ്ധതിപ്രകാരം ഈ തോട് പുനരുദ്ധാരണ പ്രവർത്തികൾ നടന്നു വരികയാണ്. പദ്ധതിയുടെ ഭാഗമായി നേരത്തെ ആനപ്പാറ വാർഡിൽ ജലനടത്തവും ജലസഭയും സംഘടിപ്പിക്കുകയും ജല പരിശോധനയും നടത്തിയിരുന്നു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.