പാലോട്: കടകളിൽ നിന്നും മാലിന്യം ശേഖരിച്ച് വനത്തിൽ തള്ളുന്ന സംഘം പിടിയിൽ. പാലോട് വന മേഖലയെ അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നത്തിലേയ്‌ക്ക് നയിക്കുന്ന ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. ഭരതന്നൂർ മൈലമൂട് വനമേഖലയിൽ പിക് അപ്പ് വാനിൽ കയറ്റിക്കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്കുകളാണ് ഇവർ ആരുമറിയാതെ തള്ളിയിട്ട് പോകുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് വാഹനമടക്കം മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടിയത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
മാലിന്യവുമായി എത്തിയ കൊല്ലം സ്വദേശികളായ ഷാജഹാൻ, നാസർ, നാസറുദ്ദീൻ എന്നിവരെയാണ് വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്. നെടുമങ്ങാട്, പേരൂർക്കട മേഖലകളിലെ കടകളിൽ നിന്നുള്ള മാലിന്യങ്ങളും ഇറച്ചിമാലിന്യങ്ങളുമാണ് ഈ സംഘം ശേഖരിച്ച് വനത്തിൽ തള്ളുന്നത്.
സ്ഥിരമായി വനമേഖലയിൽ മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പതിവില്ലാതെ കണ്ടതോടെയുമാണ് വനംവകുപ്പ് തിരച്ചിൽ ശക്തമാക്കിയത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്ഥിരമായി വനമേഖലയിൽ മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പതിവില്ലാതെ കണ്ടതോടെയുമാണ് വനംവകുപ്പ് തിരച്ചിൽ ശക്തമാക്കിയത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.