Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാർട്ടി ഓഫീസിനു നേരെ ആക്രമണം; വിതുരയിൽ കോൺഗ്രസ്‌ പ്രതിഷേധം

സംസ്ഥാനത്തെ കോൺഗ്രസ്‌ ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ
വിതുര: സംസ്ഥാനത്തെ കോൺഗ്രസ്‌ ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ കോൺഗ്രസ് വിതുര, ആനപ്പാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിൽ പ്രതിഷേധ പ്രകടനം നടത്തി. ചന്തമുക്കിൽ നിന്നാരംഭിച്ച പ്രകടനം കലുങ്ക് ജംഗ്ഷനിൽ സമാപിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി. എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു ആനപ്പാറ, ജി.ഡി. ഷിബുരാജ്, നേതാക്കളായ എസ്. കുമാരപിള്ള, മേമല വിജയൻ, വിതുര തുളസി, ഇ.എം.നസീർ, ലേഖ കൃഷ്ണകുമാർ, ഒ.ശകുന്തള, ബി.എൽ.മോഹനൻ, മണ്ണറ വിജയൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ, പഞ്ചായത്ത് അംഗങ്ങളായ സുരേന്ദ്രൻ നായർ, ലതകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


 
  


    
    

    




Post a Comment

0 Comments