പാലാ: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ കുര്യനാട് കടുക്കനിരപ്പിൽ സന്തോഷിനെ (28) ആണ് പാലാ സി.ഐ. കെ.പി. ടോംസൺ അറസ്റ്റു ചെയ്തത്. പാലാ ഉഴവൂർ കൂത്താട്ടുകുളം റൂട്ടിലോടുന്ന " ക്രിസ്തു രാജ്” ബസ്സിലെ ഡവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ബസ്സിന്റെ ട്രിപ്പ് പോലും മുടക്കിയാണ് ഇയാൾ കുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഢിപ്പിച്ചത്. ക്രിസ്തു രാജ് ബസിലാണ് പെൺകുട്ടി സ്കൂളിൽ പോയി വന്നിരുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ പോലീസ് പരാതി സെല്ലിൽ വിവരം അറിയിച്ചതിനെ തുടർന്ന് പാലാ എ എസ്. പി. നിധിൻ രാജ്, സി.ഐ കെ.പി ടോംസൺ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി സന്തോഷ് കുടുങ്ങിയത് പോക്സോ കേസ്സിൽ ഉൾപ്പെട്ട ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി.
പാലാ- ഉഴവൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ തോന്നും പടി സർവീസ് നടത്തുന്നത് വാർത്തയാക്കിയ മാധ്യമ പ്രവർത്തകരെ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്ന പ്രൈവറ്റ് ബസുകാരൻ എന്ന കുപ്രസിദ്ധ സാമൂഹ്യ മാധ്യമ സംഘത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നതായാണ് സൂചന.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.