Recent-Post

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പൊൻമുടിയിലേക്ക് കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ


വിതുര: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പൊൻമുടിയിലേക്ക് കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം, തട്ടത്തുമല പൂജാ ഭവനിൽ പങ്കജ് (24)നെയാണ് അറസ്റ്റ് ചെയ്തത്.


വിതുര സ്വദേശിയായ പതിനഞ്ചു വയസുകാരിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടശേഷം പൊൻമുടിയിലേയ്ക്ക് പ്രലോഭിപ്പിച്ച് കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഏകദേശം ഒരു വർഷം മുമ്പാണ് സാമൂഹ്യ മാധ്യമമായ ഷെയർ ചാറ്റ് വഴി പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് ഇടയ്ക്കിടെ ഇവിടെയെത്തി സ്കൂളിൽ പോകുന്ന വഴിയിൽ വച്ച് പെൺകുട്ടിയുമായി കാണുമായിരുന്നു. തുടർന്ന് മേയ് മാസത്തിലാണ് പ്രതി ഇവിടെയെത്തി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ബൈക്കിൽ കയറ്റി പൊൻമുടിയിലേയ്ക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ജൂൺ 13ന് മാതാപിതാക്കൾ വീട്ടിലില്ലായിരുന്ന സമയത്ത് പെൺകുട്ടിയുടെ വീടിനടുത്തെത്തിയ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും കേസ് രജിസ്റ്റർ ചെയ്തു.

വിതുര സിഐ ശ്രീജിത്ത്, എസ്ഐ വിനോദ് കുമാർ, ഇർഷാദ്, എസ്. സി. പി. ഒമാരായ രജിത്ത്, ഷിബുകുമാർ എന്നിവരുൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
 
  


    
    

    




Post a Comment

0 Comments