തിരുവനന്തപുരം: പട്ടികവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ വാണിദാസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പര
പോലീസിന്റെ മധ്യസ്ഥതയിൽ പഞ്ചായത്ത് അധികാരികളും, ജനപ്രതിനിധികളും, രക്ഷിതാക്കളും ഉദ്യോഗസ്ഥരും ചർച്ചയിൽ ഭാഗമായി. പതിനഞ്ചു ദിവസത്തിനകം സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചുകൊണ്ട് ക്ലാസുകൾ സാധാരണ നിലയിലേക്ക് മാറ്റാം എന്ന് ചർച്ചയിൽ ധാരണയായി. ഇതോടെ പത്തുമണിക്കൂറോളം നീണ്ടു നിന്ന സമരങ്ങൾക്കും ഉപരോധംങ്ങൾക്കും അവസാനമായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രക്ഷിതാക്കളും,കുട്ടികളുമാണ് സ്കൂളിൽ പ്രവേശിക്കാനാകാതെ ദുരിതത്തിലായത്. ഇന്ന് വിവിധ ഘട്ടങ്ങളിൽ ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇടക്ക് ചെറിയ സംഘർഷവും ഉണ്ടായി. ഉദ്യോഗസ്ഥരെ തടഞ്ഞുവക്കുകയും ചെയ്തു. രാത്രി വൈകിയും സമരം തുടർന്നത്തോടെയാണ് ചർച്ചകൾക്ക് വേഗം കൂടിയതും പ്രശ്നങ്ങൾക്ക് പരിഹാരമായതും.
തങ്ങളുടെ മക്കളുടെ ഭാവിക്കു വേണ്ടിയാണ് സമരം ചെയ്യേണ്ടിവന്നതെന്നും, സമരം വിജയം കണ്ടതോടെ നിരവധി മക്കളുടെ ഭാവിയും ശോഭനമായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇന്നെത്തിയ മുഴുവൻ കുട്ടികളും സ്കൂളിൽ പ്രവേശിച്ചു.
തങ്ങളുടെ മക്കളുടെ ഭാവിക്കു വേണ്ടിയാണ് സമരം ചെയ്യേണ്ടിവന്നതെന്നും, സമരം വിജയം കണ്ടതോടെ നിരവധി മക്കളുടെ ഭാവിയും ശോഭനമായെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇന്നെത്തിയ മുഴുവൻ കുട്ടികളും സ്കൂളിൽ പ്രവേശിച്ചു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.