Recent-Post

ശ്രീകാര്യത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദനം

വികാസ് ഭവൻ യൂണിറ്റിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദനം. 
ശ്രീകാര്യം: ശ്രീകാര്യത്ത് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദനം. വികാസ് ഭവൻ യൂണിറ്റിലെ കണ്ടക്ടർ എം സുനിൽ കുമാറിനാണ് ക്രൂരമർദ്ദനമെറ്റത്. ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ബസ്സ് തടഞ്ഞ് നിർത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും. ബാഗിലുണ്ടായിരുന്ന കളക്ഷൻ പണം തട്ടിയെടുക്കുകയും ചെയ്തു. ഞയറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



വികാസ് ഭവൻ യുണിറ്റിലെ ആർഎൻസി 790 നമ്പർ ബസുമായി പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേക്ക് സർവീസ് വരുമ്പോൾ ചേങ്കോട്ടുകോണത്ത് വച്ച് ഒരു യാത്രക്കാരൻ പുറകിലെ ഡോർ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതിന് ശേഷം ഇയാൾ അകത്ത് കയറി പുറത്ത് നിന്ന രണ്ട് പേരുമായി ഡോർ തുറന്ന് വച്ച് സംസാരിക്കുകയുമായിരുന്നു. ഈ സമയം കണ്ടക്ടർ ബലമായി ഡോർ അടച്ച് ബെല്ലടിച്ച് ബസ് വിട്ടു.

ഇതിൽ പ്രകോപിതരായ യുവാക്കൾ ബസിന് പുറകെ ബൈക്കിൽ വന്ന് ഉദയഗിരി എന്ന സ്ഥലത്ത് വച്ച് ബസ് തടയുകയയായിരുന്നു. ബൈക്കിൽ വന്നവരിൽ ഒരാൾ അകത്ത് കയറി ബസിലുണ്ടായിരുന്ന മറ്റാരാളും ചേർന്ന് ഇടികട്ട കൊണ്ട് മുഖത്തും നെഞ്ചിലും ഇടിക്കുകയും ബല്ലടിച്ച് നിർത്തി കാഷ് ബാഗിൽ നിന്നും പണവും തട്ടിയെടുത്ത് ഓടി രക്ഷപെടുകയും ചെയ്തു. ​ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ സുനിൽ കുമാറിനെ മെഡി.കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


 
  


    
    

    




Post a Comment

0 Comments