Recent-Post

പോലീസിന്‍റെ വയര്‍ലെസില്‍ സംസാരിക്കാം; വിരലടയാള ശേഖരണം മനസിലാക്കാം; 'എന്‍റെ കേരളം' മെഗാ എക്സിബിഷനിലൂടെ

തിരുവനന്തപുരം: പോലീസുകാർ ഉപയോഗിക്കുന്ന വയർലെസ് സെറ്റിന്റെ ശബ്ദം ഏവർക്കും സുപരിചിതമാണ്. നിരത്തിൽ പോലീസുകാർ തമ്മിൽ ഇതിലൂടെ ആശയവിനിമയം നടത്തുന്നത് പലരും കൗതുകപൂർവ്വം നോക്കിനിൽക്കാറുണ്ട്. ലഘു ഇടവേളകൾ നിലനിർത്തി നടത്തുന്ന ഈ ആശയവിനിമയ സംവിധാനത്തിന്റെ പ്രത്യേകതകൾ അറിയാം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലെ പോലീസ് സ്റ്റാളിൽ നിന്ന്. കേരളാ പോലീസ് രൂപീകൃതമായ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വെബൽ ഹാന്റ് സെറ്റ് ഉൾപ്പെടെയുളള പഴയകാല ഉപകരണങ്ങൾ മുതൽ അത്യാധുനിക ഡിജിറ്റൽ മൊബൈൽ റേഡിയോ വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പോലീസ് വയർലെസ് സെറ്റിൽ കൂടി സംസാരിക്കാനുള്ള അവസരവും ഇവിടെ ലഭിയ്ക്കും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


തെളിവുകളൊന്നും ശേഷിപ്പിച്ചില്ല എന്ന വിശ്വാസത്തിൽ കുറ്റകൃത്യം നടത്തി സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന ഓരോ കുറ്റവാളികളുടെയും പേടിസ്വപ്നമാണ് പോലീസിന്റെ ഫിംഗർപ്രിന്റ് ബ്യൂറോ. കുറ്റകൃത്യം സംഭവിച്ച സ്ഥലത്ത് നിന്ന് വിരലടയാളങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുന്നത് എങ്ങനെയെന്ന് ഫിംഗർപ്രിന്റ് ബ്യൂറോയിലെ വിദഗ്ദ്ധർ വിവരിച്ച് നൽകും. കൃത്യസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങൾ വിശകലനം ചെയ്ത് കുറ്റവാളികളെ കണ്ടെത്തുന്നതിൽ രാജ്യത്ത് തന്നെ മുൻപന്തിയിലാണ് സംസ്ഥാനത്തെ ഫിംഗർപ്രിന്റ് ബ്യൂറോ.ലഭ്യമായ വിരലടയാളങ്ങൾ പൂർണ്ണമായും കമ്പ്യൂട്ടർവത്ക്കരിച്ച് സൂക്ഷിച്ച് ഞൊടിയിടയിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതെങ്ങനെയെന്നും ഇവിടെ നിന്ന് അറിയാം. വിരലടയാളങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ലൈവ് സ്കാനർ, സീൻ ഇൻവെസ്റ്റിഗേഷൻ കിറ്റ് എന്നിവയും കാണാം.


കേരളാപോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ് വഴി ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് ഇവിടെനിന്ന് വിശദമായി അറിയാം. രക്തദാനം സുഗമമാക്കുന്നതിനായി പോൽ-ആപ്പിൽ ലഭ്യമാക്കിയ പോൽ-ബ്ലഡ് എന്ന സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും


രജിസ്റ്റർ ചെയ്യാം. ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ചെയ്യും. രജിസ്റ്റർ ചെയ്യാം. ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ചെയ്യും.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിനാണ് പോലീസ് സ്റ്റാളുകളുടെ ഏകോപന ചുമതല. പ്രദർശനം നാളെ സമാപിക്കും.





 
  


    
    

    




Post a Comment

0 Comments