Recent-Post

പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ ബേങ്ക് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചു

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എഫ് ഐ)യുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). പി എഫ് ഐയുടെ 23 ബേങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പി എഫ് ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ വിഭാഗമായ റിഹാബ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ബേങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഈ അക്കൗണ്ടുകളിലുണ്ടായിരുന്ന പണം കണ്ടുകെട്ടി. പി എഫ് ഐ അക്കൗണ്ടുകളില്‍ 59.12 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. റിഹാബിന്റെ 10 അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപയുമുണ്ടായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ സംവിധാനം ഉപയോഗിച്ച് പിരിക്കുന്ന പണം, പി എഫ് ഐ നേതാക്കളുടെയും അനുഭാവികളുടെയും അക്കൗണ്ടുകളിലൂടെയാണ് പണം രാജ്യത്തേക്ക് കൈമാറിയിരുന്നത്. ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്നത്.

 
  


    
    

    




Post a Comment

0 Comments