തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആർ അരുൺകുമാറിന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കരളാ പോലീസിന്റെ വക ട്രോഫിയും അരുൺകുമാറിന് സമ്മാനിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

2007 ൽ സിവിൽ പോലീസ് ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച അരുൺകുമാർ 12 വർഷത്തെ സേവനത്തിന് ശേഷം 2019 ൽ എസ്.ഐ. പരീക്ഷയിൽ വിജയിയായി. അഗളി, ചെങ്ങന്നൂർ, പുതുക്കാട് എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനം പൂർത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചാർജെടുത്തത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് അരുൺകുമാർ.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.