വഴയില: ആറാംകല്ലിലെ ഇരട്ടക്കൊലക്കേസ് പ്രതി വെട്ടേറ്റുമരിച്ചു. ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതികളായ ദീപക് ലാൽ, അരുൺ ജി. രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.