Recent-Post

കവടിയർ ബാംബിനോ സ്കൂളിലെ സമ്മർ സഫാരി സമാപിച്ചു

തിരുവനന്തപുരം: കവടിയാർ ബാംബിനോ ഇന്റർനാഷണൽ മോന്റെസോറി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ സഫാരി സമാപിച്ചു. 45 ദിവസം നടന്ന ഈ അവധിക്കാല പഠന ക്ലാസുകൾ ശ്രദ്ധേയവും കുട്ടികൾക്ക് വിജ്ഞാനപ്രദവുമായി. പ്രിൻസിപ്പൽ ബീഗം ബുഷ്റയുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ നടന്നത്. നാടകാഭിനയം, യോഗ, എയ്റോബിക്സ്, പത്ര വായന, സംഗീത പഠനം, കമ്മ്യൂണിക്കേഷൻ, ഡാൻസ്, സംഗീതോപകരണ പഠനം, ചിത്രരചന, കളിമൺ കൊണ്ടുള്ള കളിപ്പാട്ട നിർമാണം, നാടൻകളികൾ, കരകൗശല പഠനം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്.

സതീഷ് പി. കുറുപ്പ്, ഹിമ, ജെയ്സൺ, പൂർണ്ണിമ, ആര്യ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. പുതിയ അധ്യായന വർഷത്തേയ്ക്കുള്ള അഡ്മിഷൻ നടക്കുകയാണെന്ന് പ്രിൻസിപ്പൽ ബീഗം ബുഷ്‌റ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7593009400, 8606731130 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.



 
  


    
    

    




Post a Comment

0 Comments