തിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ത്രീ ശാക്തീകരണ സാഹിത്യ പുരസ്കാരങ്ങൾ മന്ത്രി ജി.ആർ.അനിൽ വിതരണം ചെയ്തു. കല,സാഹിത്യ, സാമൂഹ്യരംഗങ്ങളിലെ സേവനത്തിനുള്ള പുരസ്കാരം മുനീറ സെയ്ദും ഒ.എൻ.വി പുരസ്കാരം ഉഷ കുമ്പിടിയും മാധവിക്കുട്ടി കഥാ പുരസ്കാരം ട്രീസാ അനിലും ഉറൂബ് കഥാ പുരസ്കാരം വി. സതീദേവിയും വൈലോപ്പിള്ളി കവിതാ പുരസ്കാരം ശ്രീജാ സുനിലും ഏറ്റുവാങ്ങി. പ്രൊഫ. എം. ചന്ദ്രബാബു അധ്യക്ഷനായിരുന്നു.
ട്രസ്റ്റ് ചെയർപേഴ്സണും സാഹിത്യകാരിയുമായ കവിതാ വിശ്വനാഥ്, രക്ഷാധികാരികളായ ഡോ. ജേക്കബ് മാത്യു ഒളശ്ശേൽ,ഹരീഷ് കൊറ്റംപള്ളി, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ ജൂലിയാൻ,സുനിൽ മടപ്പള്ളി, ഇ.ആർ.ഉണ്ണി, ശുഭ വയനാട് , അനുജ.എ.വി എന്നിവർ സംസാരിച്ചു.
സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.