Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കഞ്ചാവ് പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ ആക്രമണത്തിൽ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

ആര്യനാട്: കഞ്ചാവ് പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ ആക്രമണത്തിൽ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സർക്കിൾ ഓഫീസിലെ സി.ഐ സ്വരൂപ്, പ്രിവൻറീവ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷജീർ, നജിമുദ്ദീൻ എന്നിവർക്കാണ് തലക്കും വാരിയെല്ലിനും പരിക്കേറ്റത്. സ്വരൂപിനെയും അനിൽകുമാറിനെയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ആര്യനാട് കുളപ്പട സ്വദേശി സുബീഷിനെ (22) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കഞ്ചാവ് പൊതികൾ പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്​ച രാത്രി ഏഴരയോടെ കുളപ്പട കൃഷിഭവന് മുന്നിലായിരുന്നു സംഭവം.


 
  


    
    

    




Post a Comment

0 Comments