കല്ലറ: അമിതമായ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അമ്മ വിലക്കി, 16 കാരി ജീവനൊടുക്കി. മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാർ ശ്രീജ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ കീർത്തികയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ കളിക്കുന്നത് കണ്ട അമ്മ, മകളെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കീർത്തിക ആത്മഹത്യ ചെയ്തത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കീർത്തിക മരണപ്പെടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.