Recent-Post

നെടുമങ്ങാട് അഗ്നിരക്ഷാ യൂണിറ്റിന്റെ വാഹനം മറ്റൊരു വാഹനം കെട്ടിവലിക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് ഒരനക്കവും ഇല്ല

നെടുമങ്ങാട് അഗ്നിരക്ഷാ യൂണിറ്റിന്റെ വാഹനം മറ്റൊരു വാഹനം കെട്ടിവലിക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് ഒരനക്കവും ഇല്ല
നെടുമങ്ങാട്: നെടുമങ്ങാട് അഗ്നിരക്ഷാ യൂണിറ്റിന്റെ വാഹനം മറ്റൊരു വാഹനം കെട്ടിവലിക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് ഒരനക്കവും ഇല്ല. നെടുമങ്ങാട് യൂണിറ്റിലെ വാഹനം കഴിഞ്ഞദിവസം കയറ്റം കയറവെ തകരാറിലായി. ഏറെനേരം റോഡ് ബ്ലോക്കായി. ഒടുവിൽ മറ്റൊരു ലോറി എത്തി കെട്ടിവലിച്ചാണ് ഫയർഫോഴ്‌സ് വാഹനം അവിടെനിന്നു മാറ്റിയത്. നിരന്തരമായി വാഹനങ്ങൾകേടായി വഴിയിൽ കിടക്കുന്നതുമൂലം രക്ഷപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ കഴിയാതെ വരുന്നു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



വർഷങ്ങളായി ഈ പ്രദേശത്ത് നിന്ന് അഗ്നിരക്ഷാ നിലയം ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതിരുവിധ നടപടികളുമുണ്ടായിട്ടില്ല. നെടുമങ്ങാട് ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നിരന്തരം വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും വകുപ്പിൽ നിന്ന് ഉണ്ടായിട്ടില്ല. അത്യാഹിതം എന്തെങ്കിലും ഉണ്ടായാൽ ഇവിടെ നിന്ന് അഗ്നിരക്ഷാ സേനയ്ക്ക് 2 കിലോമീറ്റർ ദൂരമുള്ള പ്രധാന റോഡിലെത്താൻ പതിനഞ്ച് മിനിറ്റിലേറെ സമയം എടുക്കാറുണ്ട്. ഏതെങ്കിലും വാഹനം എതിരെ വന്നാൽ പിന്നേയും വൈകും. ഇനിയെങ്കിലും ഇതിനൊരു പരിഹാരം കാണണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം.


 
 
  


    
    

    




Post a Comment

0 Comments