നെടുമങ്ങാട്: അന്തരാഷ്ട്ര മ്യൂസിയം ദിനാചരണത്തോട് അനുബന്ധിച്ച് നെടുമങ്ങാട് കോയിക്കൽ കൊട്ടാരത്തിൽ ചരിത്ര പ്രഭാഷണം നടത്തി. "നെടുമങ്ങാട് കോയിക്കൽ കൊട്ടാരവും മ്യൂസിയവും ചരിത്ര സൃഷ്ടിയിലൂടെ" എന്ന വിഷയത്തിൽ നെടുമങ്ങാടിന്റെ ചരിത്രകാരനും പ്രഭാഷകനുമായ വെള്ളനാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രഭാഷണം നടത്തിയത്. നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികളും ചരിത്ര വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

മ്യൂസിയങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഐകോം(ICOM) ന്റെ അഭിമുഖ്യത്തിലാണ് മെയ് 18ന് അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കുന്നത്. "മ്യൂസിയങ്ങളുടെ ശക്തി" എന്നതാണ് ഈ വർഷത്തെ മ്യൂസിയും ദിനചാരണത്തിന്റെ പ്രമേയം. കോയിക്കൽ കൊട്ടാരം ചാർജ് ഓഫീസർ രാജേഷ് കുമാർ സ്വാഗതം ആശംസിച്ചു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.