മഞ്ഞക്കോട്ടുമൂലയിലെ പഞ്ചായത്ത് തോട് മണ്ണിട്ട് നികത്തിയതിൽ
ചുള്ളിമാനൂർ: മഞ്ഞക്കോട്ടുമൂലയിലെ പഞ്ചായത്ത് തോട് മണ്ണിട്ട് നികത്തിയതിൽ പ്രതിക്ഷേധിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നെടുമങ്ങാട് - തെങ്കാശി പാതയിൽ ആനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ചുള്ളിമാനൂർ മഞ്ഞകോട്ടുമൂലയിൽ ആണ് നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള സ്വകാര്യ വെക്തിയുടെ അനധികൃത കുന്നിടിച്ചിലും തോട് നികത്തലും. നൂറോളം വർഷം പഴക്കമുള്ള പഞ്ചായത്ത് തോട് കൈയേറി മണ്ണ് ഇട്ട് നികത്തിയതിനെ തുടർന്ന് ആണ് പ്രതിക്ഷേധ സമരവുമായി നാട്ടുകാർ രംഗത്തെത്തിയത്.
കുന്നിടിക്കാൻ പാടില്ലെന്ന നിയമം നില നിൽക്കെയാണ് അതെല്ലാം അവഗണിച്ച് കൊണ്ട് ഇത്തരത്തിൽ കുന്നുകൾ ഇടിച്ച് നിരത്തുന്നത്. റോഡിന് സമീപത്ത് കുടി കടന്ന് പോകുന്ന പഞ്ചായത്ത് തോട് പൂർണ്ണമായും മണ്ണിട്ട് നികത്തിയ നിലയിലാണ്. 36 സെൻറ് വരുന്ന സർക്കാർ ഭൂമിയും സ്വകാര്യവെക്തി കൈയേറി മണ്ണിട്ട് നികത്തിയതായും ആരോപണമുണ്ട്. മുൻപ് ഇയാൾ പതിപ്പിച്ചെടുത്ത 8 സെൻറ് പുരയിടം ജില്ലാകളക്ടർ ഇടപെട്ട് റദ്ദ് ചെയ്തിരുന്നു.
തോട് നികത്തിയ കാരണം കഴിഞ്ഞ മഴയിൽ താഴ്ന്ന പ്രദേശത്തെ വീടുകളിലും കോഴിഫാമിലും വെള്ളം കയറിയതായും നാട്ടുകാർ പറയുന്നു. ചില ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും ആരോപണമുണ്ട്. കുന്നിടിച്ച് തോട് നികത്തുന്നതോടെ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും കുടിവെള്ള ക്ഷാമത്തിനും കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്വകാര്യവെക്തിയുടെ കുന്നിടിക്കലും തോട് നികത്തലും കാണിച്ച് കളക്ടർ അടക്കമുള്ള ബന്ധപ്പെട്ട അധികാരികൾക്ക് പരാധി നൽകിയിട്ടും പ്രയോജനമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്വകാര്യ വെക്തി കൈയേറിയ തോട് ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പുനസ്ഥാപിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.