കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ. കണ്ണൂർ പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിസിനെയാണ് വിജിലന്‍സ് വലയിലാക്കിയത്. പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ എത്തിയ പട്ടുവം സ്വദേശി പ്രകാശില്‍ നിന്നാണ് ഇയാള്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിച്ചത്. കഴിഞ്ഞ മാസം മൂന്നാം തീയതി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പ്രകാശന്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും വില്ലേജ് ഓഫീസര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു രേഖ നല്‍കിയില്ല എന്നുമാത്രമല്ല സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാനാവില്ലെന്ന് പ്രകാശന്‍ അറിയിച്ചു. വിലപേശലിന് ഒടുവില്‍ തുക കുറയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ സമ്മതിച്ചു. 2000 രൂപ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഏറ്റു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.