പാറശാല: രാത്രികാല പട്രോളിങ്ങിനിടെ പോലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയത് 13960 രൂപ. സംഭവത്തില്‍ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പാറശ്ശാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ഏപ്രില്‍ ആറിന് രാത്രി പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വാഹനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 13,960 രൂപ കണ്ടെത്തിയത്.
വെള്ളിയാഴ്ച വെളുപ്പിന് നാലേമുക്കാലോടു കൂടിയാണ് വിജിലന്‍സ് സംഘം പോലീസ് ജീപ്പില്‍ പരിശോധന നടത്തിയത്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന ചരക്ക് ലോറികളില്‍ നിന്നും അതിര്‍ത്തി പ്രദേശത്ത് പോലീസ് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
പുലര്‍ച്ചെ നാലേമുക്കാലോടുകൂടി പട്രോളിങ് ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനിലേക്ക് മടങ്ങി വന്ന പോലീസ് വാഹനത്തെ വിജിലന്‍സ് സംഘം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. 100, 200, 500 എന്നിവയുടെ നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുന്ന തരത്തിലാണ് ജീപ്പിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
പരിശോധന നടത്തുമ്പോള്‍ എ.എസ്.ഐ. ജ്യോതിഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജീപ്പില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ പണത്തിനെക്കുറിച്ച് ജീപ്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി മറുപടി നല്കുവാന് കഴിഞ്ഞിരുന്നില്ല.
വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയ പണം ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് വ്യക്തമായി. തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് വിജിലന്‍സ് സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. പിടികൂടിയത് കൈക്കൂലി പണമാണെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ്തല നടപടികള്‍ സ്വീകരിച്ചത്.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.