കോട്ടയം: ഫ്ലാറ്റിന്‍റെ പന്ത്രണ്ടാം നിലയിൽ നിന്നും വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്‍റെ മകൾ റെയ (15 ) ആണ് മരിച്ചത്. കോട്ടയം പള്ളിക്കുടം സ്കൂൾ 10 -ാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച റെയ.
ഇന്നലെ രാത്രി 10 മണിക്കാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കൺട്രോൾ റൂം പൊലീസ് എത്തി പെണ്‍കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.