പോത്തൻകോട്: വയലാർ സാംസ്‌കാരിക വേദിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പോത്തൻകോട് ജംഗ്ഷനിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രഗത്ഭരായ പ്രതിഭകളെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. പോത്തൻകോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ടി. ആർ അനിലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വയലാർ സാംസ്‌കാരിക വേദി സെക്രട്ടറി വിനോദ് കുമാർ ആദ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, ബ്ലോക്ക് പഞ്ചായത്തു അംഗം മലയിൽക്കോണം സുനിൽ, അഡ്വ. എസ്. വി സജിത്ത്, വയലാർ പ്രസിഡന്റ് പ്രേമം കുമാർ, പ്രകാശ് കുമാർ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മലയാള ഭാഷ പണ്ഡിതനും എഴുത്തു കാരനും, നാടക പ്രവർത്തകനും, അധ്യാപകനുമായിരുന്ന വട്ടപറമ്പിൽ പീതാമ്പരൻ, സംഗീത നാടക അക്കാദമി മികച്ച നാടക സംവിധായകർക്കുള്ള പുരസ്‌കാരം നേടിയ അശോക് ശശി (ശശികുമാർ സിതാര, അശോക് കുമാർ ), ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ ഷറഫുദീൻ, ശ്രേഷ്ഠ അധ്യാപക പുരസ്‌കാരം നേതാവ് മോഹനൻ നായർ, സീ ടിവി . സരിഗമപ വിജയി അവനി, ചലച്ചിത്ര താരം ജിബിൻ ഗോപി,യുവ കവി സിദ്ധിഖ് സുബയർ, സംവിധായകൻ സജീവ് വ്യാസ, ജയൻ എക്സൽ, ഷാജി, ബിനു, സജി വെഞ്ഞാറമൂട്, ലതീഷ് എം. ആർ, കുഞ്ഞുമോൻ എന്നിവരെ ആദരിച്ചു കൺവീനവർ വൈശാഖ് സ്വാഗതവും ട്രഷറർ സന്തോഷ് നന്ദി അറിയിച്ചു. വരുന്ന ഒരുവർഷകാലം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് സാംസ്‌കാരിക, വിദ്യാഭ്യാസ, കല,കായിക, പരിസ്ഥിതി പ്രവർത്തനങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന പേൾ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിക്കലായി പ്രതിഭാ സംഗമം.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.