Recent-Post

മികവുത്സവം ഉത്സവമാക്കി കുരുന്നുകൾ

മികവുത്സവം ഉത്സവമാക്കി കുരുന്നുകൾ
പെരുമാതുറ: പെരുമാതുറ ഗവ എൽപിഎസിലെ മികവുത്സവം ബിച്ച് ഏരിയയിൽ വൈവിധ്യമാർന്ന പരിപാടികളോടെ അവതരിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ അൻസിൽ അൻസാരി ഉദ്ഘാടനം ചെയ്തു.


എസ്എംസി ചെയർപേഴ്സൺ സുമയ്യ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് സുനിതാ ബീഗം, ഉമർ സാർ, എ ആർ നൗഷാദ്, സെയ്ഫ് പെരുമാതുറ, ദീപതി , സഫീറ, നദീർ എന്നിവർ സംസാരിച്ചു. പെരുമാതുറയിലെ പൂർവ വിദ്യാർത്ഥികൾ മികവുത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും ലഘു ഭക്ഷണങ്ങൾ വിതരണം ചെയ്തു. അക്ഷരാർത്ഥത്തിൽ നാട്ടുകാർ നെഞ്ചിലേറ്റിയ ഒരു പരിപാടിയായി മാറി മികവുത്സവം.

 
  


    
    

    




Post a Comment

0 Comments