പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് ജീപ്പു തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസ് ജീപ്പു തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മഞ്ച പേരുമല കുണ്ടയത്ത് പുത്തൻ വീട്ടിൽ വിക്ടർ രാജ് (42), അര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് പിആർ ഭവനിൽ മുഹമ്മദ് റാസി വയസ് (39), മുഹമ്മദ് റാഫി (36) എന്നിവരെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടുകൂടി മഞ്ച പേരുമലയിൽ മദ്യപിച്ച് ബഹളം വയ്ക്കുന്നതായി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്ഴെറ അടിസഥാനത്തിൽ അവിടെയെത്തിയ പോലീസ് കൺട്രോൾറൂം വാഹനത്തെ റോഡിൽ കരിങ്കൽ പിടിച്ചുവച്ച് മാർഗതടസം സൃഷ്ടിക്കുകയും കരിങ്കൽ മാറ്റാൻ ശ്രമിച്ച എസ്ഐ മണിക്കുട്ടൻ നായരേയും സിവിൽ പോലീസ് ഓഫീസർ ദിപിനേയും ദേഹോപദ്രവം ഏൽപ്പിക്കുകയും പോലീസ് വാഹനം തകർക്കുകയും ചെയ്യുകയായിരുന്നു.
നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സൂര്യ, സുരേഷ് കുമാർ, പ്രൊബേഷൻ എസ് ഐ റോജോ, സിവിൽ പോലീസ് ഓഫീസർമാരായ ബാദുഷ, ഷാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.