Recent-Post

മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ വാഹനാപകടത്തിൽപ്പെട്ട വ്യക്തിയെ കയറ്റി വിട്ട് മാത്യകയായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ



വാഹനാപകടത്തിൽപ്പെട്ട വ്യക്തിയെ ആശുപത്രിയിലെത്തിയ്ക്കാൻ 

കിളിമാനൂർ: സംസ്ഥാന പാതയിൽ പൊരുന്തമൺ എം ജി എം പോളിടെക്നിക്ക് സ്കൂളിന് സമീപം വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്ന യുവാവിനെ അതുവഴി വരുകയായിരുന്ന ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വാഹനം നിർത്തി മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ നേരിട്ടുള്ള ഇടപെടൽ നടത്തി മന്ത്രി മാതൃകയായി. മന്ത്രി വാഹനം നിറുത്തി ഇടപെടൽ നടത്തിയില്ലെങ്കിൽ മറ്റൊരു അപകടം കൂടി ഉണ്ടാകുമായിരുന്നു മന്ത്രിയുടെ കൃത്യ സമയത്തെ ഇടപെടലാണ് അപകടത്തിൽപ്പെട്ട വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്.


അപകടം സംഭവിച്ച സ്ഥലത്ത് മാറ്റാരും ഉണ്ടായിരുന്നില്ല.മന്ത്രിയുടെ വാഹനം നിറുത്തിയ ശേഷമാണ് നാട്ടുകാരും എത്തിയത്. കിളിമാനൂർ ടൗൺ ഹാളിൽ യുവകലാസാഹി കിളിമാനൂർ മേഖല കമ്മിറ്റിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ വരുന്ന യാത്ര യിലാണ് അപകടം ശ്രദ്ധയിൽ പ്പെട്ടത്.

Post a Comment

0 Comments