Recent-Post

സിപിഐ ജില്ലാ സമ്മേളനം ചരിത്ര വിജയമാക്കുമെന്ന് മാങ്കോട് രാധാകൃഷ്ണൻ

സിപിഐ ജില്ലാ സമ്മേളനം ചരിത്ര വിജയമാക്കുമെന്ന് മാങ്കോട് രാധാകൃഷ്ണൻ
നെടുമങ്ങാട്: തിരുവനന്തപുരത്ത് നിശ്ചയിച്ചിട്ടുള്ള സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജുലായ് 22, 23, 24 തീയതികളിൽ നെടുമങ്ങാട് നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനം ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ സദ്ധേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇത് മൂന്നാം തവണയാണ് നെടുമങ്ങാട് ജില്ലാ സമ്മേളനത്തിന് ആതിഥേയത്വമരുളുന്നത്.

ജില്ലയിലെ സംഘടനാ കരുത്തും സ്വാധീനവും വിളിച്ചറിയിക്കുന്നതായിരുന്നു രണ്ടു സമ്മേളനങ്ങളും. മുൻ ജില്ലാ സെക്രട്ടറി എൻ കാർത്തികേയൻ സെക്രട്ടറിയായിരിക്കെ നെടുമങ്ങാട്ടെ പാർട്ടിയുടെ സ്ഥാപക നേതാവ് പിഎം സുൽത്താന്റെ നേതൃത്വത്തിലായിരുന്നു നെടുമങ്ങാട് ആദ്യ ജില്ല സമ്മേളനം നടന്നത്.ആ പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിച്ച് മൂന്നാം വട്ടവും ജില്ലാ സമ്മേളനം വൻ വിജയമാക്കാൻ മുഴുവൻ പാർട്ടി സഖാക്കളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി ആഹ്വാനം ചെയ്തു.



 
  


    
    

    




Post a Comment

0 Comments