Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ അഴീക്കോട് സ്വദേശി അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ
നെടുമങ്ങാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ. അരശുപറമ്പ് കുന്നത്ത് പൂത്തൻ വീട്ടിൽ നാദർഷ(41)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം ഏഴു മണിയോടുകൂടി വാളിക്കോട് ജങ്ഷനിൽ സ്കൂൾ കുട്ടികൾക്കും മറ്റും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് നൂറോളം പാക്കറ്റ് നിരോധിത പൂകയില ഉത്പന്നങ്ങൾ ഇവയലിൽ നിന്ന് പിടികൂടി.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സജു, അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 
  


    
    

    




Post a Comment

0 Comments