തിരുവനന്തപുരം: കാൻസറെന്ന വിപത്തിനെ മറികടന്നു നഷ്ടപെട്ട ജീവിതം തിരികെ പിടിക്കാൻ ബിന്ദു എന്ന ചിത്രകാരി. തന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് തിരുവനന്തപുരം മ്യൂസിയം ശ്രീചിത്ര ആർട്ട് ഗാലറിയിൽ "ലൈഫ്" ചിത്രപ്രദർശനം നടത്തുകയാണ് ബിന്ദു. ഇരുന്നൂറോളം ചിത്രണങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒപ്പം ചിത്രങ്ങളുടെ വില്പനയും. വിവിധ മീഡിയകളിൽ ഒരുക്കിയ ചിത്രങ്ങളാണ് ഇവിടെയുള്ളത്.

കാൻസർ പിടികൂടിയെങ്കിലും ക്യാൻവാസുകളിൽകൂടി ബിന്ദുവിന്റെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. "നിറങ്ങൾ എന്നും എന്റെ കരുത്തായിരുന്നു. യാദൃശ്ചികമായി രോഗം കോശങ്ങളെ കാർന്നു തുടങ്ങിയപ്പോഴും ഊർജ്ജമേകിയത് എന്റെ പ്രിയ നിറങ്ങളായിരുന്നു. വർണ്ണങ്ങൾ എന്നിൽ അവശേഷിപ്പിച്ച സപ്നങ്ങളെ ഞാൻ മുറുകെ പിടിച്ചു. വേദനയുമായി പടപൊരുതുമ്പോഴും ക്യാൻവാസുകളിലെ നിഴലും വെളിച്ചവും എന്നെ മുന്നോട്ട് നടത്തി. മനസ്സിന് സാന്ത്വനമേകി. പ്രതീക്ഷകളുടെ സൂര്യൻ വിട പറയാൻ ആഞ്ഞെങ്കിലും എന്റെ നിറങ്ങൾ വിട്ടുകൊടുത്തില്ല. അവർ ഇന്നും പ്രയത്നത്തിലാണ്. നിറച്ചിരിക്കാതെ നഷ്ടമായതെല്ലാം എന്റെ ചായക്കൂട്ടുകൾ എനിക്ക് മടക്കിതരും. ആ പ്രതീക്ഷകൾക്ക് ചിറകേകുവാൻ, കൈത്താങ്ങാകുവാൻ നിങ്ങൾ ഒപ്പമുണ്ടാകണം." ബിന്ദു പറയുന്നു.

രോഗം വരുത്തിയ പ്രതിസന്ധികൾ ബിന്ദുവിന് അതിജീവിക്കണമെങ്കിൽ ഈ ചിത്രങ്ങൾ വിറ്റുപോകണം. ഏപ്രിൽ ആറിന് ആരംഭിച്ച "ലൈഫ്" ചിത്ര പ്രദർശനം ഏപ്രിൽ 12 വരെ തുടരും.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.