Recent-Post

വലിയമല ഐഎസ്ആര്‍ഒ ഭുമിയേറ്റെടുക്കല്‍; ആദ്യഘട്ട നഷ്ടപരിഹാരതുക വിതരണം മെയ് ആദ്യ ആഴ്ച മുതല്‍; മന്ത്രി ജിആര്‍ അനില്‍

വലിയമല ഐഎസ്ആര്‍ഒ ഭുമിയേറ്റെടുക്കല്‍; ആദ്യഘട്ട നഷ്ടപരിഹാരതുക 
നെടുമങ്ങാട്: വലിയമല ഐഎസ്ആര്‍ഒ ഏറ്റെടുക്കുന്ന ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തുക മെയ് മാസത്തിൻ്റെ തുടക്കത്തിൽ വിതരണം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജി. ആര്‍. അനില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത 54 കുടുംബങ്ങളുടെ 17 ഏക്കര്‍ 11 സെന്റ് ഭൂമിയുടെ നഷ്ടപരിഹാര തുകയായ 18,51,92,950/- (പതിനെട്ടുകോടി അന്‍പത്തി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി തൊള്ളായിരത്തി അന്‍പത്) രൂപയാണ് അക്കൗണ്ടിൽ എത്തുന്നത്. പ്രദേശത്ത് ആകെ 227 പ്ലോട്ടുകളാണ് ഐ.എസ്.ആര്‍.ഒ ഏറ്റെടുക്കുന്നത്. ആകെയുള്ള 66 ഏക്കര്‍ 13 സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം കണക്കാക്കിയത് .ഈ പ്രദേശത്ത് ക്രയവിക്രയം ചെയ്ത ഭൂമിയുടെ വിലയുടെ അടിസ്ഥാനത്തിൽ വില തിട്ടപ്പെടുത്തി സൊലേഷ്യം കൂടി ചേർത്ത് A, B, C, D, E എന്നി കാറ്റഗറിയായി ഭൂമിയെ തരം തിരിച്ചാണ് ഇപ്പോള്‍ നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. വീടുകൾ നഷ്ടപ്പെടുന്നവർക്ക് പിഡബ്ല്യൂഡി കെട്ടിടവിഭാഗം തിട്ടപ്പെടുത്തിയ തുകയും പ്രത്യേകമായി ഇതിൽ ഉൾപ്പെടുന്നുണ്ട്. മുഴുവന്‍ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി ഐ.എസ്.ആര്‍.ഒ അനുവദിച്ചത് 71,08,53,240/- (എഴുപത്തി ഒന്നു കോടി എട്ടു ലക്ഷത്തി അന്‍പത്തി മൂന്നായിരത്തി ഇരുന്നൂറ്റി നാല്‍പത്ത്) രൂപയാണ്.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

2021 സെപ്റ്റംബര്‍ മാസത്തില്‍ റവന്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ച് ഐ.എസ്.ആര്‍.ഒ ഉന്നത ഉദ്യോഗസ്ഥരുമായി വിവിധ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 68.23 കോടി രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ക്ക് അന്നു തന്നെ കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ 69 കടുംമ്പങ്ങൾക്കും ബാക്കിയുള്ള 99 പേർക്ക് മൂന്നാം ഘട്ടമായും ആണ് വിതരണം തീരുമാനിച്ചിട്ടുള്ളത് മുഴുവൻ പേർക്കും ഒരുമിച്ച് തുക നൽകുമ്പോഴുള്ള കാലതാമസം ഒഴിവാക്കാനാണ് മൂന്ന് ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നത്. തുടർ ഫണ്ട് ലഭ്യമാകാൻ ഐഎസ്ആർഒയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. സമയബന്ധിതമായി തന്നെ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുള്ളതായും മന്ത്രി കൂട്ടി ചേർത്തു. യോഗത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ, 16ാം കല്ല് വാർഡ് മെമ്പർ വിദ്യാ വിജയൻ, സിപിഐ കരിപ്പൂര് എൽസി സെക്രട്ടറി എസ്മഹേന്ദ്രനാചാരി, സ്പെഷ്യൽ എൽഎ തഹസിൽദാർ സ്മിതാ റാണി എന്നിവർ പങ്കെടുത്തു.


 
  


    
    

    




Post a Comment

0 Comments