Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അച്ഛനെയും മകനെയും വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

അച്ഛനെയും മകനെയും വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
ആര്യനാട്: അച്ഛനെയും മകനെയും വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ആര്യനാട് കൊക്കോട്ടേല ഈഞ്ചപ്പുരി രേഷ്മ ഭവനിൽ വിനോദ് (38), വെള്ളനാട് ചാങ്ങ ചൂരക്കുഴിവീട്ടിൽ ഷിബു (45) എന്നിവരെയാണ് ആര്യനാട് പോലിസ് അറസ്റ്റ് ചെയ്തത്. ഈഞ്ചപ്പുരി സ്കൂളിന് സമീപം ലാലു ഭവനിൽ ലജു കൃഷ്ണൻ, അച്ഛൻ കൃഷ്ണൻകുട്ടി എന്നിവരെയാണ് പ്രതികൾ വീടുകയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ചത്.


ആര്യനാട് എസ്എച്ച്ഓ എൻആർ ജോസ്സ്,എസ്‌ഐ ഷീന, എസ്‌ഐ സജികുമാർ, എഎസ്ഐ വിധുകുമാർ, എസ്പിസിഓ ഷജീ, സിപിഓമാരായ മഹേഷ് കുമാർ, ശ്യംകുമാർ എന്നിവർ അടങ്ങിയ സംഘം കുറ്റിയാണിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു

Post a Comment

0 Comments