Recent-Post

നെടുമങ്ങാട്ട് ലോട്ടറി പിടിച്ചുപറിച്ച കേസിലെ പ്രതി അറസ്റ്റിൽ

ലോട്ടറി പിടിച്ചുപറിച്ച കേസിലെ പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: ലോട്ടറി പിടിച്ചുപറിച്ച കേസിലെ പ്രതി അറസ്റ്റിൽ. മന്നൂർകോണം കുന്നത്തുമല തടത്തരികത്തു വീട്ടിൽ രവി (48)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷ ഡ്രൈവറായ രവി ഇന്നലെ രാവിലെ 10.45 മണിയോടെ നെടുമങ്ങാട് കല്ലിംഗൽ ജംഗ്ഷനിൽ ബിവറേജിന് സമീപം വച്ച് ലോട്ടറി വില്പനക്കാരനായ 65 വയസുള്ള മണിയനിൽ നിന്നും 01.04.22-ാം നറുക്കെടപ്പു നടക്കുന്ന കേരള സർക്കാർ നിറമ്മൽ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകൾ ദേഹോപദ്രവം ഏൽപ്പിച്ച് പിടിച്ചു പറിച്ചെടുത്തതിനാണ് പിടിയിലായത്.

മണിയന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്ഐ സുനിൽ ഗോപി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments