Recent-Post

ബസ് കാലിലൂടെ കയറി ഇറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്ക്

ബസ് കാലിലൂടെ കയറി ഇറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്ക്
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസ് കാലിലുടെ കയറി ഇറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. അണ്ടൂർകോണം സ്വദേശിനി ശോഭനയ്ക്കാണ് പരിക്കേറ്റത്.

ഭർത്താവുമൊത്ത് വെഞ്ഞാറമൂട് എത്തിയ വീട്ടമ്മ തിരികെ പോകാനായി ബസ് കാത്തുനിൽക്കവെയാണ് അപകടം. നിർത്തിയിട്ടിരുന്ന ബസ്സ് മുന്നോട്ട് എടുക്കവേ ബസിൽ തട്ടി വീണ ശോഭനയുടെ കാൽപാദത്തിലൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ ശോഭനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.




 
  


    
    

    




Post a Comment

0 Comments