വാളിക്കോട്: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. വാളിക്കോട് കരിംകുറ്റി ഫിർഡൗസ് മൻസിലിൽ അൽ അമീന്റെ ബൈക്കാണ് തീയിട്ടത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. രണ്ടുപേർ അൽ അമീന്റെ വീട്ടിൽ വരുന്നതും ബൈക്കിനു തീകൊളുത്തിയ ശേഷം ഓടിപ്പോകുന്നതും സമീപവാസി കണ്ടിരുന്നു. ഇയാൾ ബഹളംവച്ചതിനെ തുടർന്നാണ് അൽഅമീനും കുടുംബവും ബൈക്ക് തീയിട്ടു നശിപ്പിച്ച വിവരമറിയുന്നത്.
ഇവർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും ബൈക്ക് ഭാഗികമായി കത്തിനശിച്ചിരുന്നു. പരാതിയെത്തുടർന്ന് നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.