Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോടതിമുറിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

കോടതിമുറിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട
പാറശാല: കോടതിമുറിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. പാറശാല നെടുവിള സ്വദേശി ബാബു (48) ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ നാഗർകോവിലിലുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.


ജയിലിൽ സുഭിക്ഷമായ ഭക്ഷണമാണെങ്കിലും മദ്യപിക്കാൻ അതിയായ ആഗ്രഹം ഉണ്ടായെന്നും അതിനാലാണ് കോടതിയിൽ നിന്നും രക്ഷപ്പെട്ടത് എന്നും ഇയാൾ പോലീസിന് മൊഴി നൽകി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കുഴിത്തുറ കോടതിയിൽ നിന്ന് ബാബു പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ശേഷം മദ്യശാലയിലെത്തി ബാബു മൂക്കറ്റം മദ്യപിച്ചു. പിന്നീട് നാഗർകോവിലിലെ ബന്ധുവീട്ടലേക്ക് പോയി. പരോളിലാണെന്നാണ് അവരോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ബന്ധുവീട്ടിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തത്.

കോടതിയിലെത്തിയപ്പോൾ എസ്‌കോർട്ട് വന്ന പോലീസുകാർ ബാബുവിനെ കൈവിലങ്ങഴിച്ച് കോടതി മുറിക്കുള്ളിലേക്ക് കയറ്റി. ഇതോടെയാണ് ഇയാൾ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഏറെ നേരെ പോലീസ് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തമിഴ്‌നാട് കേരള പോലീസ് സംയുക്തമായി അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്.
 
  


    
    

    




Post a Comment

0 Comments