Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലും ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരവും

കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലും ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരവും
തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ 'കോൺടാക്ട്' സംഘടിപ്പിക്കുന്ന പതിനാലാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരത്തിലേയ്ക്കും എൻട്രികൾ ക്ഷണിച്ചു.

ഷോർട്ട്ഫിലിം, ഷോർട്ട് ഫീച്ചർ , ഡോക്യൂമെന്ററി, കാമ്പസ്ഫിലിം, മ്യൂസിക്കൽ ആൽബം, മൊബൈൽ ഫോൺ സിനിമ, പരസ്യചിത്രങ്ങൾ, ആനിമേഷൻ ഫിലിം എന്നീ വിഭാഗങ്ങളിൽപ്പെട്ട ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും . ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്കും മികച്ച സംവിധായകാൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നടൻ, നടി, ബാലതാരങ്ങൾ എന്നിവർക്കും പുരസ്കാരങ്ങൾ നൽകും.

ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരത്തിനായി അര മണിക്കൂറിനു താഴെ ദൈർഘ്യമുള്ള തിരക്കഥകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തിരക്കഥകൾ വ്യക്തമായ കൈപ്പടയിലോ ഡി. റ്റി. പി. ചെയ്തതോ ആയിരിക്കണം.

ഫെസ്റ്റിവൽ മേയ് മാസത്തിൽ തിരുവനന്തപുരത്തു നടക്കും. എൻട്രികൾ ഏപ്രിൽ 15 ന് മുമ്പായി ലഭിച്ചിരിക്കണം.

സൗജന്യ അപേക്ഷാഫോറത്തിന് tvcontact96@gmail.com എന്ന മെയിലിൽ അപേക്ഷിക്കുക.
ഫോൺ : 9349392259, 8547292259.



 
  


    
    

    




Post a Comment

0 Comments